മഴകനത്തുപെയ്യുകയാണ് പുറത്ത്. ഇപ്പോ അന്തരീക്ഷത്തിനുതന്നെ ഇരുണ്ടനിറമാണ്. കനത്തുപെയ്യുന്ന മഴയുടെ
ആരവത്തില് ഇടയ്ക്കൊരു കാറ്റ് വീശുന്നു.....,അന്നേരം മഴനീറ്മുത്തുകല്
ഒരു ധൂമപാളി പോലെ ദൂരേയ്ക്ക് നിറ്ഘളിക്കുന്നത് കാണാം
പുറത്തേക്ക് തുറന്നുവെച്ച ജാലകത്തിലൂടെ നോക്കിയാല്
എനിക്ക് കാണാന്കഴിയും ....,വെള്ളക്കടലാസ്സിലേക്ക് തെറിച്ചുവീണ
മഷികറപോലെ..,ആകാശകോണില് ഇനിയും ബാക്കിനില്ക്കുന്ന മഴമേഘ-
ത്ണ്ടുകല്..........!
ഏകാന്തമായി,കനത്തു പെയ്യുന്ന മഴയുടെ സംഗീതമാസ്വദിച്ചു
ഇങ്ങനെ ഇരിക്കുന്ന നേരം,മനസ്സിലേക്ക് പഴയെ ചില ഓര്മ്മകല്........
ഇതുപോലെ മഴതിമിര്ത്തുപെയ്യുന്ന ഒരുരാത്രിയിലാണ്
ഞാന് ആദ്യമായി സ്വപ്നം കാണാന് തുടങ്ങിയത്..........
കല്പടവുകളിറങ്ങി താഴേക്ക്നീളുന്ന ഒറ്റയടിപ്പാതയുടെ തുടക്കം..
അവിടെ അമ്മു നില്പുണ്ടാകും,എന്നെയും കാത്ത് ...
" സമയം എത്രായി ന്നറിയ്വാ ഇവിടെ കാത്തുനില്ക്കാന് തുടങ്ങീട്ട്...? "
അമ്മു പരിഭവിച്ചു..,തെല്ലുദേഷിത്തോടെ.
ഞാന് മിണ്ടിയില്ല. അമ്മു പിന്നെയും പിറുപിറുത്തു : "കൊരങ്ങന്.....! "
എനിക്ക് ചിരിവന്നു .അതൊരുനീണ്ട ചിരിയായി...
അവളെപ്പോഴും അഞ്ഞനെയാണ്...........,ഇണങ്ങിയും പിണങ്ങിയും.....
ഒരു മഴത്തുള്ളിപോലെ...!
ഇന്ന്..,നീണ്ടകാലത്തെ കാത്തിരിപ്പിനു ശേഷം.മഴത്തിമര്ത്തു പെയ്യുകയാണ്.....!!


അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ